¡Sorpréndeme!

ആദി ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് | filmibeat Malayalam

2017-11-04 1,225 Dailymotion

First Look Poster Of The Pranav Mohanlal Starrer Aadhi Is Out!

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ നടക്കുകയാണെന്നും നിങ്ങള്‍ക്ക് നല്ലൊരു സിനിമ തന്നെ ഞാന്‍ തരുമെന്നും സംവിധായകന്‍ പറയുന്നു. ഒരു മികച്ച ചിത്രം തന്നെ നിങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാകും എന്ന വിശ്വാസത്തോടെയും പ്രാര്‍ത്ഥനയോടെയും...!!! എന്നാണ് സംവിധായകന്‍ ഫേസ്ബുക്കിലൂടെ പറയുന്നത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണവിനൊപ്പം ലെന, അനുശ്രീ, അദിതി രവി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ മേജര്‍രവി ചിത്രം പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കി.